“ഈ സീസൺ മോശമായിരുന്നു, അടുത്ത സീസണിൽ കഴിവ് തെളിയിക്കും” – ഹസാർഡ്

- Advertisement -

ഈ സീസൺ തുടക്കത്തിൽ ചെൽസിയിൽ നിന്ന് റെക്കോർഡ് തുകയ്ക്കാണ് ഹസാർഡ് സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡിൽ എത്തിയത്. പക്ഷെ പരിക്കും ഫോമില്ലായ്മയും ഹസാർഡിന് ഈ സീസണിൽ നിരാശ മാത്രമാണ് നൽകിയത്. തന്റെ ഈ സീസൺ മോശമായിരുന്നു എന്ന് ഹസാർഡ് തന്നെ സമ്മതിച്ചു. ഈ സീസൺ മോശമായിരുന്നു എന്നും എന്നാൽ ഈ സീസണിലും പലതും പഠിക്കാൻ പറ്റി എന്ന് ഹസാർഡ് പറഞ്ഞു.

അടുത്ത സീസണിൽ താൻ തന്റെ കഴിവ് തെളിയിക്കും. എന്നിട്ട് മാത്രമെ തന്നെ വിലയിരുത്താവൂ എന്നും ഹസാർഡ് പറഞ്ഞു. ഈ സീസൺ പുതിയ ക്ലബുമായും ലീഗുമായും പൊരുത്തപ്പെടേണ്ട സമയമാായിരുന്നു. ഇനി നാലു വർഷം തനിക്ക് റയലിൽ കരാറുണ്ട്. ആ സമയം കൊണ്ട് താൻ തന്റെ മികവിലേക്ക് എത്തും എന്നും ഹസാർഡ് പറഞ്ഞു.

Advertisement