റയലിന്റെ പ്രഖ്യാപനം എത്തി; ഹസാർഡും ടീം വിടുന്നു

Nihal Basheer

20230604 002612
Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിൽ റയൽ മാഡ്രിഡ് വിടുന്ന താരങ്ങളുടെ പട്ടികയിൽ ഏദൻ ഹസാർഡും. തികച്ചും അപ്രതീക്ഷിതമായാണ് താരം ടീം വിടുന്ന വിവരം റയൽ പ്രഖ്യാപിച്ചത്. ഹസാർഡിന് ഒരു സീസണിലേക്ക് കൂടി കരാർ ബാക്കിയുണ്ടായിരുന്നു. എന്നാൽ പരസ്പര ധാരണയോടെ ജൂൺ 30ന് ശേഷം ടീം വിടാനാണ് നിലവിലെ തീരുമാനം. താരത്തിനും കുടുംബത്തിനും കരിയറിന്റെ പുതിയ ചുവടുവെപ്പിൽ എല്ലാ ഭാവുകങ്ങളും നേരുന്നതായി റയൽ അറിയിച്ചു അടുത്ത സീസണിലെ വരുമാനം കൂടി വേണ്ടെന്ന് വെച്ച് താരം ടീം വിടുന്നത് റയലിന് താരക്കമ്പോളത്തിൽ വലിയ സഹായമാകും. അസെൻസിയോ, മാരിയാനോ തുടങ്ങിയവരും ടീം വിടുന്നതായി റയൽ അറിയിച്ചിരുന്നു.
Hazard
നേരത്തെ തന്നെ ഹസാർഡ് തന്റെ റയലിലെ ഭാവിയെ കുറിച്ച് തീരുമാനം എടുത്തേക്കും എന്ന സൂചനകൾ ഉണ്ടായിരുന്നു. താരവുമായി കരാർ റദ്ദാക്കാനുള്ള റയലിന്റെ ശ്രമവും താരത്തിന്റെ ടീം വിടാനുള്ള താൽപര്യവും ചൂണ്ടിക്കാണിച്ചു കൊണ്ട് ഹസാർഡ് ഉടനെ ടീം വിട്ടേക്കുമെന്ന് കഴിഞ്ഞ മണിക്കൂറുകളിൽ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിറകെയാണ് റയലിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. താരം മറ്റ് ടീമുകളിൽ തന്റെ കരിയർ തുടരുമോ അതോ വിരമിക്കൽ പ്രഖ്യാപിക്കുമോ എന്ന കാര്യവും ഉടനെ തീരുമാനിച്ചെക്കുമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും ചെൽസിയിൽ നിന്നും എത്തിയ ശേഷം പരിക്കും ഫോമില്ലായ്മയും കാരണം തിരിച്ചടി നേരിട്ട നാലു വർഷങ്ങൾക്കാണ് ഹസാർഡ് തിരശീലയിടുന്നത്.