ലാലിഗയിൽ വമ്പന്മാരെയൊക്കെ പിന്തള്ളി കൊണ്ട് കുഞ്ഞന്മാരായ ഗ്രാനഡ ലീഗിന്റെ തലപ്പത്ത് എത്തിയിരിക്കുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ തോൽപ്പിച്ചാണ് ഗ്രാനഡ ലീഗിൽ ഒന്നാമത് ആയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഗ്രാനഡയുടെ വിജയം. കളിയുടെ രണ്ടാം പകുതിയിൽ വാദിലോ ആണ് വിജയ ഗോൾ നേടിയത്.
ഈ ആഴ്ച എൽ ക്ലാസികോ മാറ്റിയതിനാൽ ബാഴ്സലോണക്കും റയൽ മാഡ്രിഡിനും മത്സരമുണ്ടായിരുന്നില്ല. അത് മുതലെടുത്താണ് ഗ്രാനഡ ഒന്നാമത് എത്തിയത്. 10 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 20 പോയന്റാണ് ഗ്രാനഡയ്ക്ക് ഉള്ളത്. 19 പോയന്റുള്ള ബാഴ്സലോണ ഒരി മത്സരം കുറവ് മാത്രമേ കളിച്ചിട്ടുള്ളൂ. ഈ സീസൺ തുടക്കത്തിൽ മാത്രം പ്രൊമോഷൻ നേടി ലാലിഗയിൽ എത്തിയ ടീമാണ് ഗ്രാനഡ. അവരാണ് ഇപ്പോൾ അത്ഭുതങ്ങൾ കാണിക്കുന്നത്.