ലാ ലീഗയിൽ ബാഴ്‌സലോണക്ക് സമനില കുരുക്ക്. 89ആം മിനിറ്റ് വരെ ലീഡ് ചെയ്ത മത്സരത്തിൽ ഗ്രനാഡയാണ് ബാഴ്‌സലോണയെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ അവസാന മിനിറ്റ് വരെ ലീഡ് നിലനിർത്തിയിട്ടും സമനില വഴങ്ങാനായിരുന്നു ബാഴ്‌സലോണയുടെ വിധി. പാബ്ലോ ഗവിറോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് ബാഴ്‌സലോണ മത്സരം അവസാനിപ്പിച്ചത്.
മത്സരത്തിന്റെ 57ആം മിനുട്ടിൽ ഡി യോങിന്റെ ഗോളിലൂടെയാണ് ബാഴ്‌സലോണ മത്സരത്തിൽ മുൻപിലെത്തിയത്. എന്നാൽ മത്സരത്തിന്റെ 80ആം മിനുറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പാബ്ലോ ഗവിറോ പുറത്തുപോയതോടെ ബാഴ്‌സലോണയുടെ നില പരുങ്ങലിലായി. തുടർന്നാണ് മത്സരത്തിന്റെ 89ആം മിനുട്ടിൽ പുവററ്റസിന്റെ ഗോളിൽ ഗ്രനാഡ സമനില പിടിച്ചത്. ഗ്രനാഡക്ക് അനുകൂലമായി ലഭിച്ച കോർണർ പ്രധിരോധിക്കുന്നതിൽ ബാഴ്‌സലോണ വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്.