ജിറോണ ലാലിഗയിലേക്ക് തിരികെയെത്തി

ലാലിഗയിൽ പ്ലേ ഓഫ് വിജയിച്ചു കൊണ്ട് ജിറോണ ലാലിഗയിൽ തിരികെയെത്തി 3 വർഷങ്ങൾക്ക് ശേഷമാണ് ജിറോണ ലാലിഗയിലേക്ക് തിരികെയെത്തി. ഇന്ന് ടെനെറൈഫിനെ 3-1ന് പരാജയപ്പെടുത്തി ആണ് ജിറോണ ലാലിഗ സ്ഥാനം ഉറപ്പിച്ചത്. ഇന്ന് സ്റ്റുവാനി, ലിയോൺ, മാർട്ടിനസ് എന്നിവർ ഇന്ന് ജിറോണക്കായി ഗോൾ നേടി. ഇന്നത്തെ ഗോളടക്കം സ്റ്റുവാനി 24 ഗോളുകൾ ഈ സീസണിൽ ജിറോണക്കായി നേടി. 20220620 025816

ലാലിഗയിൽ നിന്ന് ജിറോണ റിലഗേറ്റ് ആയപ്പോഴും ക്ലബ് വിടാതെ നിന്ന താരമായിരുന്മു സ്റ്റുവാനി. റയൽ വല്ലഡീയിഡ്, അൽമേരിയ എന്നിവരാണ് ലാലിഗയിലേക്ക് ഈ സീസണിൽ പ്രൊമോഷൻ നേടി എത്തുന്ന മറ്റു ടീമുകൾ.