ട്രാൻസ്ഫർ വാർത്തകൾ നിഷേധിച്ച് ഗവി, “ബാഴ്‌സക്ക് വേണ്ടി ഇറങ്ങുന്നത് സ്വപ്നസാക്ഷാത്കാരം”

Nihal Basheer

സീസണിന് ശേഷം ബാഴ്‌സലോണ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ പൂർണമായും തള്ളി ഗവി. എസ്പാന്യോളിനെതിരായ വിജയത്തോടെ ലാ ലീഗ ജേതാക്കൾ ആയ ശേഷം ബാഴ്‌സ ടിവിയിൽ സംസാരിക്കവെയാണ് ഗവി തന്റെ ഭാവി വ്യക്തമാക്കിയത്. “ഇത് ടീമിനോടൊപ്പമുള്ള ആദ്യ ലീഗ് കിരീടമാണ്. ഇനിയും കൂടുതൽ കിരീടങ്ങൾ നേടാൻ കഴിയും എന്ന് തന്നെയാണ് വിശ്വാസം”. താരം പറഞ്ഞു. ബാഴ്‌സലോണക്ക് വേണ്ടി കളത്തിൽ ഇറങ്ങുന്നത് തന്റെ സ്വാപ്നസാക്ഷാത്കാരം ആണെന്നും ഗവി കൂട്ടിച്ചേർത്തു.

Gavi Barca
Credit: Twitter

നേരത്തെ ഗവിയുടെ കരാർ സംബന്ധിച്ച പ്രശ്നങ്ങൾ മൂലം താരം ഇപ്പോഴും ബി ടീം അംഗമായാണ് തുടരുന്നത്. സീനിയർ ടീം കരാറിൽ ഒപ്പിട്ടെങ്കിലും സാങ്കേതിക കുരുക്കിൽ ലാ ലീഗ ഇത് തടഞ്ഞു. നിലവിലെ കരാറിൽ താരത്തിന് സീസണോടെ ടീം വിടാനുള്ള സാധ്യത ചേർത്തിട്ടുണ്ട്. ഇതോടെയാണ് ഗവി സീസണോടെ ടീം വിടുമെന്ന തരത്തിൽ വാർത്തകൾ വന്നത്. പല വമ്പൻ യുറോപ്യൻ ടീമുകളും ഗവിക്ക് വേണ്ടി താൽപര്യം പ്രകടിപ്പിച്ച് വന്നിരുന്നു. സീസൺ അവസാനിച്ച ശേഷം താരത്തിന്റെ പുതിയ കരാർ പ്രാവർത്തികമാക്കാൻ കഴിയും എന്നാണ് ബാഴ്‌സയുടെ വിശ്വാസം. അരോഹോയുടെയും സീനിയർ ടീം കരാർ ബാഴ്‌സക്ക് ഒപ്പിടേണ്ടതുണ്ട്.