സെവിയ്യയുടെ പരിശീലകനായി മുൻ ബാഴ്സലോണ യൂത്ത് പരിശീലകൻ ഗാർസിയ പിമിയെന്റ

Newsroom

സെവിയ്യയുടെ പുതിയ പരിശീലകനായി ഗാർസിയ പിമിയെന്റ നിയമിക്കപ്പെട്ടു. രണ്ടു വർഷത്തെ കരാറിലാണ് കാറ്റലൻ പരിശീലകൻ ഒപ്പുവെച്ചത്. മുമ്പ് ബാഴ്സലോണ ബി ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകനാണ് ഗാർസിയ. അവസാനം ലാസ് പാൽമാസിന്റെ പരിശീലകനായിരുന്നു. 49 കാരന്റെ ആദ്യ സീനിയർ പരിശീലക ജോലി ആയിരുന്നു ലാസ് പാൽമാസിലേത്.

Picsart 24 06 02 15 59 50 567

2006 മുതൽ 2021 വരെ പല ഘട്ടങ്ങളിലായി പല ബാഴ്സലോണ യൂത്ത് ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഒരു കളിക്കാരൻ ആയിരിക്കെയും ബാഴ്സലോണ അക്കാദമിയിൽ ആയിരുന്നു അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചത്. ബാസാക്കായി ഒരു സീനിയർ മത്സരവും അദ്ദേഹം കളിച്ചിട്ടുണ്ട്. 2017-18ൽ ബാഴ്സലോണ യുവേഫ യുത്ത് ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ അദ്ദേഹം ആയിരുന്നു പരിശീലകൻ.