ബാഴ്‌സലോണയുടെ ഗ്രനാഡക്കെതിരായ മത്സരത്തിനിടെ റഫറി തന്നെ അപമാനിച്ചെന്ന് ബാഴ്‌സലോണ പരിശീലകൻ റൊണാൾഡോ കോമാൻ. മത്സരത്തിൽ ബാഴ്‌സലോണ ഞെട്ടിക്കുന്ന തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ പരിശീലകൻ കോമാന് റഫറി ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഗ്രനാഡ സമനില ഗോൾ നേടിയതിന് പിന്നാലെയാണ് കോമാന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്.
താൻ ഫോർത്ത് റഫറിയോട് ഒന്നും പറഞ്ഞിട്ടില്ലെന്നും റഫറി തന്നെ അപമാനിക്കുകയായണ് ചെയ്തതെന്നും കോമാൻ പറഞ്ഞു. റഫറിയുടെ റിപ്പോർട്ട് പ്രകാരം താൻ റഫറിയെ അപമാനിച്ചു എന്നാണ് പറയുന്നതെന്നും എന്നാൽ ഇത് ശരിയല്ലെന്നും കോമാൻ പറഞ്ഞു. താൻ റഫറിയുമായി സംസാരിക്കുമ്പോ മോശം വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും കോമാൻ കൂട്ടിച്ചേർത്തു. മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച കോമാന് അടുത്ത ഞായറാഴ്ച നടക്കുന്ന വലൻസിയക്കെതിരായ മത്സരത്തിൽ ടീമിനൊപ്പം ചേരനാവില്ല.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



