“ഫുട്ബോൾ ഈ സീസണിൽ ഇനി കളിക്കാൻ ആകുമെന്ന് തോന്നുന്നില്ല”

ഈ ഫുട്ബോൾ സീസൺ പുനരാരംഭിക്കാൻ ആകും എന്ന് തനിക്ക് തോന്നുന്നില്ല എന്ന് ബാഴ്സലോണ മധ്യനിര താരം ബുസ്കെറ്റ്സ്. കൊറോണ സ്പെയിനിൽ വ്യാപിച്ചിരിക്കുന്ന ഈ അവസ്ഥയിൽ ഫുട്ബോൾ നടത്തുന്നത് ചിന്തിക്കാൻ തന്നെ ആവില്ല എന്ന് ബുസ്കെറ്റ്സ് പറഞ്ഞു. ഫുട്ബോൾ പുനരാരംഭിക്കുക പ്രയാസമായിരിക്കും. സീസൺ പൂർത്തിയാക്കൻ ഈ അവസ്ഥയിൽ കഴിയുകയുമില്ല. ബാഴ്സലോണ താരം പറഞ്ഞു.

താൻ ആദ്യം മുതൽ കൊറോണ എങ്ങനെ ആകും സമൂഹത്തെ ബാധിക്കുക എന്ന് നോക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ അത് അതിന്റെ ഭയാനകമായ അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ ഒരു നല്ലവാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ബുസ്കെറ്റ്സ് പറഞ്ഞു. സീസൺ പുനരാരംഭിച്ചാലും യാത്ര ചെയ്യൽ ദുസ്സഹം ആയിരിക്കും എന്നും ബുസ്കെറ്റ്സ് പറയുന്നു.

Previous articleഐ.പി.എൽ വിദേശത്ത് നടത്തുന്നതിനെ പിന്തുണച്ച് ആർ.സി.ബി പരിശീലകൻ
Next articleഇന്ത്യൻ ടീം പരമ്പര കളിച്ചില്ല, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നഷ്ട്ടം 90 മില്യൺ ഡോളർ