റയൽ മാഡ്രിഡ് മധ്യനിര താരം ഫെഡെ വാൽവെർഡെയുടെ കരാർ ക്ലബ് പുതുക്കി. 2029 ജൂൺ 30 വരെ ക്ലബ്ബിൽ തുടരുന്ന കരാറിൽ ആണ് ഫെഡെ വാൽവെർഡെ ഒപ്പുവെച്ചത് എന്ന് ക്ലബ് അറിയിച്ചു. 1 ബില്യൺ റിലീസ് ക്ലോസ് താരത്തിന്റെ കരാറിൽ ഉണ്ട്.
2016 ജൂലൈയിൽ 18ആം വയസ്സിൽ ആയിരുന്നു വാൽവെർഡെ റയൽ മാഡ്രിഡിലെത്തിയത്. ഫസ്റ്റ് ടീമിനായി ടീമിനായി കളിച്ച ആറ് വർഷത്തിനിടയിൽ, അദ്ദേഹം ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സെൻട്രൽ മിഡ്ഫീൽഡർമാരിൽ ഒരാളായി മാറി. 1 ചാമ്പ്യൻസ് ലീഗ്, 2 ക്ലബ് ലോകകപ്പ്, 1 യൂറോപ്യൻ സൂപ്പർ കപ്പ്, 2 ലാലിഗ കിരീടങ്ങൾ, 1 കോപ്പ ഡെൽ റേ, 2 സ്പാനിഷ് സൂപ്പർ കപ്പ് എന്നിവർ അദ്ദേഹം റയലിനൊപ്പം നേടി.
220 മത്സരങ്ങൾ ഇതുവരെ ക്ലബിനായി കളിച്ച വാല്വെർദെ 19 ഗോളുകളും 9 കിരീടങ്ങളും നേടി കഴിഞ്ഞു. 2020 ലെ സ്പാനിഷ് സൂപ്പർ കപ്പിൽ MVP ആയി തിരഞ്ഞെടുക്കപ്പെട്ട വാൽവെർഡെ 2023 ലെ ക്ലബ് ലോകകപ്പിൽ സിൽവർ ബോളും നേടിയിരുന്നു.