“ലീഗ് ഉപേക്ഷിച്ച കിരീടം അർഹിക്കുന്നത് ബാഴ്സലോണ തന്നെ”

Newsroom

റയൽ മാഡ്രിഡ് ഗോൾകീപ്പർ കോർതോയ്ക്ക് മറുപടിയുമായി മുൻ ബാഴ്സലോണ താരം ഫാബ്രിഗസ്. ലീഗ് ഉപേക്ഷിച്ചാൽ ബാഴ്സലോണക്ക് കിരീടം നൽകരുത് എന്നും റയൽ മാഡ്രിഡ് ആയിരുന്നു സീസണിലെ മികച്ച ടീം എന്നും കൊർതോ പറഞ്ഞിരുന്നു. ആ വിലയിരുത്തൽ ശരിയല്ല എന്നാണ് ഫാബ്രിഗസ് പറയുന്നത്.

സീസൺ അവസാനിപ്പിക്കുകയാണെങ്കിൽ ബാഴ്സലോണ തന്നെ ചാമ്പ്യന്മാരാകും. അവർ ആണ് അർഹിക്കുന്നവർ. ഫാബ്രിഗസ് പറഞ്ഞു. സ്വന്തം ടീമുനു വേണ്ടി എല്ലാവരും സംസാരിക്കും അത് മാത്രമാണ് കോർതോ ചെയ്തത് എന്നും എന്നാൽ ബാഴ്സലോണ തന്നെ ചാമ്പ്യന്മാരാകും എന്നും ഫാബ്രിഗസ് പറഞ്ഞു. ലീഗ് ഉപേക്ഷിക്കുന്നത് ആർക്കെങ്കിലും താല്പര്യമുള്ളത് കൊണ്ടല്ല എന്നും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം കൊണ്ടായിരിക്കും എന്ന് ഓർക്കണം എന്നും ഫാബ്രിഗസ് പറഞ്ഞു.