എൽ ക്ലാസിക്കോ അമേരിക്കയിൽ അല്ല, സ്പെയിനിൽ തന്നെ നടക്കും

- Advertisement -

ലാലിഗയിലെ പല മത്സരങ്ങളും അമേരിക്കയിൽ നടത്താൻ ലാലിഗ തീരുമാനിക്കുന്നത് വിവാദമാകുന്നതിനിടെ എൽ ക്ലാസിക്കോ അമേരിക്കയിൽ നടത്തില്ലെന്ന ഉറപ്പുമായി ലാലിഗ പ്രസിഡന്റ് ഹാവിയർ തെബാസ്. ലാലിഗയുടെ പ്രധാന ആകർഷണമാണ് എൽ ക്ലാസിക്കോ. എൽ ക്ലാസിക്കോ അമേരിക്കയിലോ കാനഡയിലോ നടത്തില്ല എന്നും അത് സ്പെയിനിൽ തന്നെയാകും നടക്കുക എന്നും തെബാസ് ഉറപ്പ് പറഞ്ഞു.

ലാലിഗ ടീമുകൾ അമേരിക്കയിൽ ചെന്ന് കളിക്കുന്നതിനായി ലാലിഗ കരാർ ആക്കിയതിൽ വൻ പ്രതിഷേധങ്ങളാണ് സ്പാനിഷ് ഫുട്ബോൾ ആരാധകർക്ക് ഇടയിൽ ഫുട്ബോൾ താരങ്ങൾക്ക് ഇടയിലും ഉയരുന്നത്.

Advertisement