ലാലിഗയിൽ ഇന്ന് അതി നിർണായക പോരാട്ടമാണ്. ലോക ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നായ എൽ ക്ലാസികോയ്ക്ക് ഇന്ന് ലാലിഗ കിരീട പോരാട്ടത്തിലും നിർണായക പങ്കുണ്ടാകും. ഇന്ന് വിജയിച്ചാൽ ബാഴ്സലോണക്ക് താൽക്കാലികമായി ഒന്നാം സ്ഥാനത്ത് എത്താം. റയൽ വിജയിച്ചാൽ ആകട്ടെ അവർക്ക് ഒന്നമാതുള്ള അത്ലറ്റിക്കോ മാഡ്രിഡിന് ഒപ്പം എത്താം.
അത്ലറ്റിക്കോ മാഡ്രിഡിന് 66 പോയിന്റും ബാഴ്സലോണക്ക് 65 പോയിന്റും റയലിന് 63 പോയിന്റുമാണ് ഉള്ളത്. റയലും ബാഴ്സലോണയും മികച്ച ഫോമിലാണ് ഉള്ളത്. ബാഴ്സലോണ 2021ൽ ലീഗിൽ പരാജയപ്പെട്ടിട്ടെ ഇല്ല. ഇന്ന് ക്യാപ്റ്റൻ റാമോസും വരാനെയും ഇല്ലാതെയാണ് റയൽ മാഡ്രിഡ് ഇറങ്ങുന്നത്. ഹസാർഡും ഇന്ന് ടീമിൽ ഇല്ല. മറുവശത്ത് പികെ പരിക്ക് മാറി തിരികെയെത്തിയിട്ടുണ്ട്.
അവസാന രണ്ട് എൽ ക്ലാസികോയിലും റയൽ മാഡ്രിഡിനായിരുന്നു വിജയം. ഡെംബലെയും മെസ്സിയും ഫോമിൽ ഉണ്ട് എന്നിരിക്കെ വിജയിക്കാൻ ആകും എന്നാണ് ബാഴ്സലോണ പ്രതീക്ഷിക്കുന്നത്. എന്നാൽ ലിവർപൂളിനെ തോൽപ്പിച്ച് മികച്ച ഫോമിൽ ഉള്ള റയലിനെ തോൽപ്പിക്കുക എളുപ്പമാകില്ല. ഇന്ന് രാത്രി 12.30നാണ് മത്സരം. കളി ഫേസ്ബുക്കിൽ ലൈവായി കാണാം.