റയൽ മാഡ്രിഡ് മിഡ്ഫീൽഡർ എഡ്വേർഡോ കാമവിംഗയ്ക്ക് പരിക്ക്. ഇടതു കാലിലെ ഫെമറൽ ബൈസെപ്സിൽ പേശി പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്നാഴ്ചത്തേക്ക് താരം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.

ഇന്നലെ നടന്ന സെൽറ്റ വിഗോയ്‌ക്കെതിരായ റയൽ മാഡ്രിഡിന്റെ കോപ ഡെൽ റേ മത്സരത്തിൽ കാമവിംഗ ഇറങ്ങിയിരുന്നു. ആഭ്യന്തര, യൂറോപ്യൻ മത്സരങ്ങളിൽ തിരക്കേറിയ ഷെഡ്യൂൾ മുന്നിൽ ഇരിക്കെ കാമവിംഗയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്.
അടുത്ത മാസം നിർണായക മത്സരങ്ങൾക്ക് മുമ്പ് അദ്ദേഹം തിരിച്ചുവരും എന്നാണ് ക്ലബിന്റെ പ്രതീക്ഷ.














