ഇക്വഡോറിനും പരാഗ്വെയ്‌ക്കുമെതിരായ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി റയൽ മാഡ്രിഡ് ഡിഫൻഡർ എഡർ മിലിറ്റാവോയ്ക്ക് പരിക്ക്. പേശിക്കേറ്റ പരിക്ക് കാരണം ബ്രസീലിൻ്റെ പരിശീലന ക്യാമ്പ് വിടാൻ താരം നിർബന്ധിതനായതായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) വ്യാഴാഴ്ച സ്ഥിരീകരിച്ചു.
ബുധനാഴ്ചത്തെ പരിശീലനത്തിന് ശേഷം വലത് തുടയിൽ അസ്വസ്ഥതയുണ്ടെന്ന് 26 കാരനായ സെൻ്റർ ബാക്ക് പരാതിപ്പെട്ടു. വ്യാഴാഴ്ച നടന്ന മെഡിക്കൽ പരിശോധനയിൽ പേശികളിൽ ചെറിയ പരിക്ക് കണ്ടെത്തി, മിലിറ്റാവോയെ വരാനിരിക്കുന്ന യോഗ്യതാ മത്സരങ്ങളിൽ നിന്ന് ഇത് പുറത്താക്കുന്നു. വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച സിബിഎഫ് താരത്തിന് പിന്തുണ അറിയിച്ചു.
ACL ഇഞ്ച്വറി കാരണം കഴിഞ്ഞ സീസൺ ഭൂരിഭാഗവും നഷ്‌ടമായ മിലിറ്റാവോ, ഈ സീസൺ തുടക്കത്തിൽ പരിക്കിൻ്റെ പ്രശ്‌നങ്ങൾ നേരിടുന്ന റയൽ മാഡ്രിഡ് കളിക്കാരുടെ വർദ്ധിച്ചുവരുന്ന പട്ടികയിലേക്ക് ഇതോടെ ചേരുകയാണ്. മിഡ്ഫീൽഡർ ഔറേലിയൻ ചൗമേനി, ലെഫ്റ്റ് ബാക്ക് ഫെർലാൻഡ് മെൻഡി, എഡ്വേർഡോ കാമവിംഗ, ഡാനി സെബയോസ്, ജൂഡ് ബെല്ലിംഗ്ഹാം, ഡേവിഡ് അലബ എന്നിവരും റയൽ നിരയിൽ പരിക്കേറ്റ് പുറത്താണ്.