ഡെസ്റ്റിന് പരിക്ക്, അടുത്ത മത്സരത്തിൽ കളിക്കില്ല

20210119 120447

ബാഴ്സലോണയുടെ ഫുൾബാക്കായ സെർജിനോ ഡെസ്റ്റിന് പരിക്ക്. സൂപ്പർ കപ്പ് ഫൈനൽ മത്സരത്തിനിടയിൽ ആയിരുന്നു ഡെസ്റ്റിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല എന്നാണ് പ്രാഥമിക നിഗമനം എങ്കിലും താരത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കണ്ട എന്നാണ് ബാഴ്സലോണയുടെ തീരുമാനം. നാളെ കോപ ഡെൽ റേയിൽ ഡെസ്റ്റിന് വിശ്രമം നൽകാനാണ് ബാഴ്സലോണ തീരുമാനിച്ചിരിക്കുന്നത്. നാളെ കോർണെയെ ആണ് ബാഴ്സലോണ നേരിടുന്നത്. ഡെസ്റ്റിന് പകരം മിൻഗുവേസ കളിക്കാനാണ് സാധ്യത.

Previous articleഗാബയിലെ ചരിത്ര വിജയം, ഇന്ത്യന്‍ ടീമിന് അഞ്ച് കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
Next articleസീ ജിയ ലീയെ അട്ടിമറിച്ച് സമീര്‍ വര്‍മ്മ, സൈനയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി