ഫതി, ഡിപായ്, കൗട്ടീനോ, ബാഴ്സലോണക്ക് പ്രതീക്ഷ നൽകുന്ന തകർപ്പൻ വിജയം

ലാാലിഗയിൽ ഇന്ന് ബാഴ്സലോണ കാഴ്ചവെച്ചത് ഗംഭീര പ്രകടനം ആയിരുന്നു. ക്യാമ്പ്നുവിൽ അമ്പതിനായിരത്തിൽ അധികം കാണികൾക്ക് മുന്നിൽ ഇറങ്ങിയ ബാഴ്സലോണ വലൻസിയയെ ആണ് പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം 3-1ന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ന് അഞ്ചാം മിനുട്ടിൽ ജോസെ ഗയയുടെ ഒരു കിടിലൻ സ്ട്രൈക്ക് ആണ് വലൻസിയക്ക് ലീഡ് നൽകിയത്. ഈ ഗോളിന് പെട്ടെന്ന് തന്നെ മറുപടി നൽകാൻ ബാഴക്ക് ആയി. 13ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്നുള്ള സ്ട്രൈക്കിലൂടെ അൻസു ഫതിയാണ് ബാഴ്സക്ക് സമനില നൽകിയത്. താരത്തിന്റെ പരിക്ക് മാറി എത്തിയതിനു ശേഷമുള്ള രണ്ടാമത്തെ ഗോളാണിത്.

41ആം മുനുട്ടിൽ മെംഫിസ് ഡിപായ് ഒരു പെനാൾട്ടിയിലൂടെ ബാഴ്സക്ക് ലീഡ് നൽകി. അൻസു ഫതിയെ ഫൗൾ ചെയ്തതിന് ആയിരുന്നു പെനാൾട്ടി ലഭിച്ചത്. 85ആം മുനുട്ടിൽ കൗട്ടീനോയുടെ ഗോൾ ബാഴ്സലോണയുടെ വിജയവും ഉറപ്പിച്ചു. 8 മത്സരങ്ങളിൽ 15 പോയിന്റുള്ള ബാഴ്സലോണ ഇപ്പോൾ എഴാം സ്ഥാനത്താണ്.