ബാഴ്സലോണക്ക് തിരിച്ചടി, മെസ്സിക്കും സുവാരസിനും പിന്നാലെ ഡെംബലെയും പരിക്കേറ്റ് പുറത്ത്

പരിക്ക് വീണ്ടും ബാഴ്സലോണക്ക് തിരിച്ചടിയാകുന്നു. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിക്കും ലൂയിസ് സുവാരസിനും പിന്നാലെ ഔസ്മാൻ ഡെംബെലെയും പരിക്കേറ്റ് പുറത്ത്. ഹാംസ്ട്രിംഗിലേറ്റ പരിക്ക് കാരണം അഞ്ചാഴ്ചകളോളം താരം പുറത്തിരിക്കുമെന്ന് ബാഴ്സലോണ സ്ഥിതീകരിച്ചു. അത്ലെറ്റിക്ക് ബില്ല്ബാവോയെക്ക്തിരായ ലാ ലിഗ ഓപ്പണറിൽ ബാഴ്സക്ക് വേണ്ടി ഡെംബെലെ കളിച്ചിരുന്നു.

ബാഴ്സയുടെ പുതിയ സൈനിംഗ് അന്റോണിൻ ഗ്രീസ്മാനൊപ്പം വിങ്ങിൽ സ്റ്റാർട്ട് ചെയ്ത ഡെംബെലെ 90‌മിനുറ്റും കളത്തിലുണ്ടായിരുന്നു. ഇതേ മത്സരത്തിൽ തന്നെയാണ് സുവാരസും പരിക്കേറ്റ് പുറത്ത് പോയത്. 100‌മില്ല്യൺ യുറോയിലധികം മുടക്കിയാണ് ലോക ചാമ്പ്യനായ ഡെംബെലെയെ ബാഴ്സ ബൊറുസിയ ഡോർട്ട്മുണ്ടിൽ നിന്നും സ്വന്തമാക്കിയത്. പരിക്ക് ബാഴ്സയുടെ അക്രമണ നിരയെ ബാധിച്ചിട്ടുണ്ട്. കൗട്ടിനോയും മാൽകവും ക്ലബ്ബ് വിട്ടതും ബാഴ്സക്ക് തിരിച്ചടിയായിട്ടുണ്ട്. ബ്രസിലിയൻ സൂപ്പർ സ്റ്റാർ നെയ്മറിനെ ബാഴ്സ തിരിച്ചെത്തിക്കുമോ എന്നറിയനാണ് ആരാധകർ കാത്തിരിക്കുന്നത്.

Previous articleഅർദ്ധ സെഞ്ചുറികളോടെ രഹാനെയും വിഹാരിയും, സമനില പിടിച്ച് വെസ്റ്റിൻഡീസ്
Next articleആർച്ചറുടെ തീയുണ്ടകൾ അവസാനിച്ചിട്ടില്ല, ഓസ്‌ട്രേലിയയോട് കരുതിയിരിക്കാൻ പറഞ്ഞു ബെൻ സ്റ്റോക്‌സ്