പരിക്ക്, ഡെംബലെ ഗെറ്റഫെയ്ക്ക് എതിരെ കളിക്കില്ല

Newsroom

ഇന്ന് നടക്കുന്ന ലാലിഗ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ഇന്ന് ഗെറ്റഫെയെ ആണ് ബാഴ്സലോണ നേരിടുന്നത്. പരിക്ക് കാരണം ഡെംബലെ ഇന്ന് സ്ക്വാഡിനൊപ്പം ഇല്ല. സാരമുള്ള പരിക്കല്ല എന്നാണ് ക്ലബ് അറിയിച്ചത്. അതുകൊണ്ട് തന്നെ അത്ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരത്തിന് മുമ്പ് ഡെംബലെ തിരികെ എത്തിയേക്കും.

ഡെംബലെ മാത്രമല്ല പരിക്കേറ്റ ബ്രെത്വൈറ്റും ഇന്ന് ബാഴ്സലോണ നിരയിൽ ഉണ്ടാകില്ല. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Barca squad
20210422 170720