ഡെംബലെയും കൊറോണ നെഗറ്റീവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാൻ ഡെംബലെയും കൊറോണ ടെസ്റ്റ് പൂർത്തിയാക്കി. താരം കഴിഞ്ഞ ദിവസമായിരുന്നു കൊറൊണാ പരിശോധന നടത്തിയത്. പരിശോധനാ ഫലം നെഗറ്റീവ് ആണ്. നേരത്തെ ബാഴ്സലോണ സ്ക്വാഡ് മുഴുവൻ പരിശോധനയ്ക്ക് വിധേയമായിരുന്നു. ആർക്കും പോസിറ്റീവ് ഇല്ല. പരിക്ക് കാരണം ആണ് ഡെംബലെയുടെ ടെസ്റ്റ് വൈകിയത്.

ഫലം നെഗറ്റീവ് ആണെങ്കിലും താരം ബാഴ്സലോണ സ്ക്വാഡിനൊപ്പം പരിശീലനം നടത്താൻ വൈകും. പരിക്ക് മാറി എത്തുന്നതിനാൽ ഒറ്റയ്ക്ക് ആയിരിക്കും കുറച്ചു കാലം ഡെംബലെയുടെ പരിശീലനം. ഡെംബലെയ്ക്ക് എന്തായാലും ഈ സീസണിൽ ലാലിഗയിൽ കളിക്കാൻ കഴില്ല. പരിക്ക് ആയതു കൊണ്ട് നേരത്തെ ബാഴ്സലോണ ലാലിഗയ്ക്ക് വേണ്ടി രജിസ്റ്റർ ചെയ്ത ടീമിൽ നിന്ന് താരത്തെ പുറത്താക്കിയിരുന്നു.

ഡെംബലെയെ സ്ക്വാഡിൽ നിന്ന് കളഞ്ഞു കൊണ്ടായിരുന്നു ബാഴ്സലോണ ബ്രെത്വൈറ്റിനെ ടീമിലേക്ക് ചേർത്തത്. അതുകൊണ്ട് തന്നെ ഈ സീസൺ അവസാനം വരെ ബ്രെത്വൈറ്റ് തന്നെയാകും ലാലിഗയിൽ കളിക്കുക.