ഡേവിഡ് അലാബക്കും എ സി എൽ ഇഞ്ച്വറി, റയൽ മാഡ്രിഡിന് വൻ തിരിച്ചടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ ഞായറാഴ്ച വിയ്യാറിയലിനെതിരായ മത്സരത്തിന് ഇടയിൽ റയലിന്റെ ഡിഫൻഡർ ഡേവിഡ് അലാബയ്ക്ക് പരിക്കേറ്റു. കാൽമുട്ടിനേറ്റ പരുക്ക് മാസങ്ങളോളം താരത്തെ പുറത്ത് നിർത്തും. ഈ സീസണിൽ ഇനി അലാബ കളിക്കാനുള്ള സാധ്യതയും കുറവാണ്. കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കും. വിയ്യരയൽ താരം ഫോർവേഡ് ജെറാർഡ് മൊറേനോയെ ചലഞ്ച് ചെയ്യാൻ ശ്രമിക്കുന്നതിന് ഇടയിൽ ആയിരുന്നു ഓസ്ട്രിയൻ സെന്റർ ബാക്കിന് പരിക്കേറ്റത്.

അലാബ 23 12 18 12 03 46 616

പരിശോധനകൾക്ക് ശേഷം, ഇടതു കാൽമുട്ടിലെ എ സി എൽ ഇഞ്ച്വറി ആണെന്ന് ക്ലബ് സ്ഥിരീകരിച്ചു. ഈ സീസണിൽ തന്നെ റയലിന്റെ ഗോൾകീപ്പർ തിബോട്ട് കോർതോയ്ക്കും ഡിഫൻഡർ എഡർ മിലിറ്റാവോയ്ക്കും എ സി എൽ ഇഞ്ച്വറിയേറ്റിരുന്നു‌. അലാബക്ക് പരിക്കേറ്റതോടെ മാഡ്രിഡിന് രണ്ട് ഫിറ്റ് സെൻട്രൽ ഡിഫൻഡർമാർ മാത്രമാണുള്ളത്. അന്റോണിയോ റൂഡിഗറും നാച്ചോ ഫെർണാണ്ടസും. ബാക്കി എല്ലവരും പരിക്കിന്റെ പിടിയിലാണ്‌.