റയൽ മാഡ്രിഡ് ഗോൾ കീപ്പർ തിയോബോട്ട് കോർതോക്ക് എ.സി.എൽ ഇഞ്ച്വറി. ഇടത് കാൽ മുട്ടിന്റെ ലിഗമന്റിന് ആണ് ബെൽജിയം താരത്തിന് ഗുരുതര പരിക്ക് ഏറ്റത്. പരിശീലനത്തിന് ഇടയിൽ പരിക്കേറ്റ താരം കണ്ണീരോടെയാണ് കളം വിട്ടത്. തുടർന്ന് പരിശോധനകൾക്ക് ശേഷം താരത്തിന്റെ പരിക്ക് റയൽ സ്ഥിരീകരിച്ചു. തങ്ങളുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ വരും ദിനങ്ങളിൽ ശസ്ത്രക്രിയക്ക് വിധേയനാവും എന്നും റയൽ സ്ഥിരീകരിച്ചു.
ഇതോടെ മാസങ്ങളോളം താരം പുറത്ത് ഇരിക്കും. തങ്ങളുടെ ഒന്നാം നമ്പർ ഗോൾ കീപ്പർക്ക് ഏറ്റ പരിക്ക് റയലിന് വലിയ തിരിച്ചടിയാണ്. അതേസമയം ഉടൻ തന്നെ റയൽ പുതിയ ഗോൾ കീപ്പറിന് ആയി ശ്രമം തുടങ്ങും എന്നാണ് റിപ്പോർട്ട്. നിലവിൽ ഫ്രീ ഏജന്റ് ആയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ഡേവിഡ് ഡിഗെയെ, ചെൽസി ഗോൾ കീപ്പർ കെപ എന്നിവരെ റയൽ ലക്ഷ്യം വച്ചേക്കും എന്നാണ് സൂചന. സീസൺ തുടങ്ങും മുമ്പ് തങ്ങളുടെ ഒന്നാം നമ്പർ ഗോൾ കീപ്പറുടെ അഭാവം റയലിന് വലിയ തിരിച്ചടി തന്നെയാവും.