636 ദിവസത്തിന് ശേഷം സാന്റി കസോർള വീണ്ടും കളത്തിൽ

- Advertisement -

മുൻ ആഴ്സണൽ താരം കസോർള നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കളിക്കളത്തിൽ. ഫുട്ബോൾ പ്രേമികൾക്ക് എല്ലാവർക്കും സന്തോഷം നൽകുന്ന കാഴ്ചയാണ് ഇന്നലെ സ്പെയിനിൽ കണ്ടത്. വിയ്യാറയലിനു വേണ്ടി സൗഹൃദ മത്സരത്തിലാണ് രണ്ടാം പകുതിയിൽ കസോർള കളത്തിൽ ഇറങ്ങിയത്. ഇരുപതിൽ അധികം മിനുട്ടുകൾ കസോള കളിക്കുകയുൻ ചെയ്തു. ഹെർകുലിസിനെ ആയിരുന്നു ഇന്നലെ വിയ്യാറയൽ നേരിട്ടത്. മത്സരം 1-1 എന്ന നിലയിൽ അവസാനിച്ചു.

2 വർഷം മുമ്പ് ആഴ്സണലിനായി കളിക്കുമ്പോൾ ആയിരുന്നു കസോർളയ്ക്ക് പരിക്കേറ്റത്. നിരവധി ശസ്ത്രക്രിയകളുൾപ്പെടെ കഴിഞ്ഞ താരം ഇനി ഫുട്ബോൾ കളിക്കുമോ എന്ന് വരെ ഫുട്ബോൾ ലോകം സംശയിച്ചിരുന്നു. ഈ കഴിഞ്ഞ സീസണിൽ ആഴ്സണൽ വിട്ട താരം ആദ്യം സ്പാനിഷ് ക്ലബായ അലാവസിൽ പരിശീലനം നടത്തുകയും പിന്നീട് തന്റെ പഴയ ക്ലബായ വിയ്യാറയലിൽ തിരിച്ചെത്തുകയും ആയിരുന്നു. പരിക്ക് പൂർണ്ണമായു ഭേദമായില്ല എങ്കിലും കസോർള പൂർണ്ണ ഫിറ്റ്നെസ് ഉടൻ വീണ്ടെടുക്കും എന്നതിന്റെ സൂചനകളാണ് വിയ്യാറയലിൽ നിന്ന് ലഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement