റയൽ മാഡ്രിഡ് 2017ന് ശേഷം ആദ്യമായി ലാ ലീഗ കിരീടം ഉയർത്തിയീരിക്കുകയാണ്. റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ് കരിയർ അവസാനിപ്പിക്കുന്നത് വരെ മാഡ്രിഡിൽ തുടരുമെന്ന് പറഞ്ഞ് ക്ലബ്ബ് പ്രസിഡന്റ് ഫ്ലോറെന്റിനോ പെരെസ്. റയലിന്റെ ഐതിഹാസികമായ ജയത്തിന് പിന്നാലെയാണ് പ്രസിഡന്റ് ഈ വെളിപ്പെടുത്തൽ നടത്തിയത്. നിലവിൽ 34കാരനായ താരവുമായി കരാർ ചർച്ചകൾ നടത്തുകയാണ് റയൽ.
ലാ ലിഗ പുനരാരംഭിച്ചതിന് ശേഷം റയലിന്റെ വിജയക്കുതിപ്പിൽ ചാലക ശക്തിയായത് റാമോസാണ്. കഴിഞ്ഞ ഏഴ് കളികളിൽ 5 ഗോളുകൾ റാമോസ് അടിച്ച് കൂട്ടി. മയ്യോർക്ക, ഗെറ്റാഫേ, അത്ലെറ്റിക് ബിൽബവോ എന്നി ടീമുകൾക്കെതിരായ സുപ്രധാന മത്സരങ്ങളിലും താരം ഗോളടിച്ചിരുന്നു. റയലിലെ 15 വർഷ കരിയറിൽ 5ആം ലാ ലീഗ കിരീടമാണ് റാമോസ് നേടിയത്. ഗുട്ടി, കസിയസ്, ഫെർനാഡോ ഹെയ്രോ എന്നീ ഇതിഹാസങ്ങൾക്ക് ഒപ്പമെത്തി റാമോസ്. സ്പാനിഷ് കീരീട നേട്ടത്തിൽ റൗൾ മാത്രമാണ് ഇനി റാമോസിന് മുൻപിലുള്ളത്.