കൊറോണ നിയന്ത്രണത്തിലാകാൻ ഇനിയും കാലങ്ങൾ എടുത്തേക്കാം എന്നുള്ളതു കൊണ്ട് ബാഴ്സലോണ സ്റ്റേഡിയത്തിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നീണ്ടകാലത്തേക്ക് തടയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദ സഞ്ചാരത്തിന്റെ ഭാഗമായും പഠനത്തിന്റെ ഭാഗമായും നിരവധി ആൾക്കാർ ബാഴ്സലോണ സ്റ്റേഡിയമായ ക്യാമ്പ്നു കാണാൻ എത്താറുണ്ട്.
എന്നാൽ ഈ വർഷം ഇനി അങ്ങനെ ആരെയും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ല എന്നാണ് ബാഴ്സലോണയുടെ തീരുമാനം. ഫുട്ബോൾ സീസൺ പുനരാരംഭിച്ചാലും മത്സരങ്ങൾ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതെയാകും നടത്തുക. താരങ്ങളുടെയും ബാഴ്സലോണയിലെ തൊഴിലാളികളുടെയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. ബാഴ്സലോണ എടുക്കുന്നത്.