ക്യാപ്റ്റൻ സെർജിയോ ബുസ്ക്വറ്റ്സ് ബാഴ്സലോണയിൽ തന്നെ തുടരാനുള്ള സാധ്യതകൾ വർധിക്കുന്നു. താരം അടുത്ത സീസണിൽ ബാഴ്സയിൽ തന്നെ ഉണ്ടാവുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ കരാർ നിലവിലെ സീസണോടെ അവസാനിക്കവേ പുതിയ കരാർ ബാഴ്സ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ ബുസ്ക്വറ്റ്സിന്റെ ഭാഗത്ത് നിന്നും ഇതിൽ തീരുമാനം ഉണ്ടായിരുന്നില്ല. സീസൺ അവസാനിക്കാറാകവെ പുതിയ കരാറിൽ താരം ഉടനെ എത്തും എന്നാണ് സൂചനകൾ.
അതേ സമയം ലയണൽ മെസ്സിയുടെ തിരിച്ച് വരവും ബുസ്ക്വറ്റ്സിന്റെ തീരുമാനത്തെ സ്വാധീനിക്കും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ നൽകുന്ന സൂചന. നേരത്തെ എംഎൽഎസ്സിലെക്ക് ചേക്കേറാൻ താല്പര്യപ്പെട്ടിരുന്ന താരത്തിന്, മെസ്സിയുടെ തിരിച്ചു വരവ് സൂചനകൾ ഉണ്ടായതോടെ മനംമാറ്റം ഉണ്ടായായിട്ടുണ്ട്. അത് കൊണ്ട് തന്നെ മുൻപ് ബാഴ്സ സമർപ്പിച്ച കരാറിൽ ഒപ്പിടാൻ സമ്മതം അറിയിക്കാതിരുന്ന താരം വീണ്ടും ടീമുമായി ചർച്ചകൾ നടത്തുകയാണ്. ടീമിനെ സഹായിക്കാൻ വരുമാനത്തിലും താരം കുറവ് വരുത്തിയേക്കും. ബുസ്ക്വറ്റ്സ് നിർണയക തരമാണെന്ന് സാവിയും ആവർത്തിച്ചു. “എന്നെ സംബന്ധിച്ചിടത്തോളം ബുസി നിർണായ താരമാണ്. പിച്ചിലെ എല്ലാം തികഞ്ഞ താരം. അദ്ദേഹം ടീമിൽ തുടരും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. എന്നാൽ അവസാന തീരുമാനം ബുസ്ക്വറ്റ്സിന്റെത് തന്നെയാണ്”. സാവി പറഞ്ഞു.