ഇന്നലെ റയൽ മാഡ്രിഡിനോട് എൽ ക്ലാസികോയിൽ ഏറ്റ പരാജയം ബാഴ്സലോണയുടെ എൽ ക്ലാസികോയിലെ തുടർച്ചയായ മൂന്നാം പരാജയമായിരുന്നു. മൂന്നും റൊണാൾഡ് കോമന്റെ കീഴിൽ തന്നെ. വെറും എൽ ക്ലാസികോ മാത്രമല്ല വലിയ മത്സരങ്ങളിൽ എല്ലാം ദയനീയ പ്രകടനങ്ങൾ ആണ് ബാഴ്സലോണ കോമന്റെ കീഴിൽ നടത്തിയിട്ടുള്ളത്. കോമൻ വന്നതിനു ശേഷം ബാഴ്സലോണയുടെ പ്രധാന വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെയോ റയൽ മാഡ്രിഡിനെയോ ഒരിക്കൽ പോലും തോൽപ്പിക്കാൻ ബാഴ്സലോണക്ക് ആയില്ല.
അവസാന 10 വലിയ മത്സരങ്ങൾ എടുത്താൽ യുവന്റസിന് എതിരെ നേടിയ ഒരു വിജയം മാത്രമെ കോമാന് എടുത്ത് പറയാൻ ഉള്ളൂ. റയലിനൊട് മൂന്ന് തവണ തോറ്റ കോമാൻ അത്ലറ്റിക്കോ മാഡ്രിഡിനോട് രണ്ട് തവണയും പരാജയപ്പെട്ടു. ബയേൺ, പി എസ് ജി, ബെൻഫിക എന്നിവരൊക്കെ ബാഴ്സലോണയെ എളുപ്പത്തിൽ തോൽപ്പിക്കുന്നതും കാണാൻ ആയി.
Ronald Koeman in ‘big games’:
W – 0-2 Juve
L – 0-3 Juve
L – 1-0 Atleti
D – 0-0 Atleti
L – 1-3 RMA
L – 2-1 RMA
L – 1-4 PSG
D – 1-1 PSG
L – 0-3 Bayern
L – 3-0 Benfica
L – 2-0 Atleti
L – 1-2 RMA