ബെൻസീമ മാജിക്ക് റയലിൽ തുടരും

Newsroom

റയൽ മാഡ്രിഡിൽ ബെൻസീമ ൽ പുതിയ കരാർ ഒപ്പുവെച്ചു. 2023വരെയുള്ള കരാർ ആണ് താരം റയൽ മാഡ്രിഡിൽ ഒപ്പുവെച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം റയൽ മാഡ്രിഡ് ഇന്ന് നടത്തി. 33കാരനായ താരമാണ് ഇപ്പോൾ റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം. ലീഗിൽ ആദ്യ മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങാൻ ബെൻസീമക്ക് ആയിരുന്നു.

റയൽ മാഡ്രിഡിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരമായ ബെൻസീമ ഇതുവരെ ക്ലബിനായി 530ൽ അധികം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. 2009ൽ റയലിൽ എത്തിയ ബെൻസീമയുടെ റയലിലെ 13ആം സീസണാണിത്. റയലിന് വേണ്ടി 250ൽ അധികം ഗോളുകൾ നേടാനും ബെൻസീമയ്ക്ക് ഇതുവരെ ആയി. റയലിനൊപ്പം 4 ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ 18 കിരീടങ്ങൾ നേടാൻ ബെൻസീമക്ക് ആയിട്ടുണ്ട്.