ബാഴ്സലോണയുടെ കളി കാണാൻ ആളില്ല, ഇന്നലെ സ്റ്റേഡിയത്തിൽ എത്തിയത് 38% കാണികൾ മാത്രം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ പ്രകടനങ്ങൾ മോശമാകുന്നതിന് ഒപ്പം ബാഴ്സലോണയുടെ കളി കാണാൻ എത്തുന്ന ആരാധകരുടെ എണ്ണവും കുറയുന്നു. ക്യാമ്പ് നൗവിലെ ആളുകൾ കുറയുന്നതിൽ നേരത്തെ തന്നെ മാണെജ്മെന്റിന് ആശങ്ക ഉണ്ടായിരുന്നു. ഇത്രകാലവും കോവിഡ് നിയന്ത്രണങ്ങൾ ആയിരുന്നു പ്രശ്നം എങ്കിൽ ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയിട്ടും സ്റ്റേഡിയം ഒഴിഞ്ഞു കിടക്കുക ആണ്‌.

എൽ ക്ലാസിക്കോ 86,000-ത്തിലധികം കാണികളെത്തിയത് ക്ലബിന് ആശ്വാസം ആയെങ്കിൽ ഇന്നലെ അല്വസിന് എതിരായ മത്സരത്തിൽ കാണികൾ തീർത്തും കുറവായുരുന്നു. ഒരു ലക്ഷം കപ്പാസിറ്റി ഉള്ള സ്റ്റേഡിയത്തിൽ ഇന്നലെ എത്തിയത് 37000 ആൾക്കാർ മാത്രം. അലാവസിനെതിരെ 37,278 ആൾക്കാർ ആണ് ഔദ്യോഗിക കണക്കു പ്രകാരം എത്തിയത്. ഇതാണ് ഇതുവരെയുള്ള ഏറ്റവും മോശം കണക്ക്. നേരത്തെ വലൻസിയക്ക് എതിരെയും ഡൈനാമോ കീവിനെതിരെയും 50%ൽ താഴെ ആൾക്കാർ മാത്രമെ ബാഴ്സയുടെ കളി കാണാൻ എത്തിയിരുന്നുള്ളൂ.

ബാഴ്സലോണ ടിക്കറ്റ് റേറ്റ് കുറച്ചിട്ടും ഓഫറുകൾ നൽകിയിട്ടും ഒന്നും ആരാധകർ എത്തുന്നില്ല. മെസ്സിയുടെ അഭാവവും ടൂറിസ്റ്റുകൾ കുറഞ്ഞു എന്നതും ആണ് ഈ ആരാധകരുടെ കുറവിന് കാരണം എന്നാണ് കണക്കാക്കുന്നത്.