വിദാലിന് നമ്പർ 22, ആർതറിന് ഇനിയേസ്റ്റയുടെ നമ്പർ 8

Newsroom

ബാഴ്സലോണയുടെ പുതിയ സൈനിംഗ്സിന്റെ ജേഴ്സി ഏതാകുമെന്ന് സൂചനകൾ ലഭിച്ചു. ചിലിയൻ മിഡ്ഫീൽഡർ ആർടുറോ വിദാൽ ബാഴ്സയിൽ നമ്പർ 22 ജേഴ്സി അണിയും. വിദാൽ തന്നെയാണ് 22ആം നമ്പർ ജേഴ്സി തിരഞ്ഞെടുത്തത്. യൂറോപ്പിൽ തന്റെ ആദ്യ ക്ലബായ ബയേർ ലെവർകൂസനിൽ വിദാൽ ആദ്യം അണിഞ്ഞ ജേഴ്സി നമ്പർ 22 ആയിരുന്നു. അതാണ് വിദാലിനെ നമ്പർ 22 ജേഴ്സി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

ബ്രസീലിയൻ യുവതാരമായ അർതർ മിലോ ഇതിഹാസ താരമായ ഇനിയേസ്റ്റ അണുഞ്ഞിരുന്ന നമ്പർ 8 ജേഴ്സി അണിയും എന്നാണ് സൂചനകൾ ലഭിക്കുന്നത്. ഡ്രസിങ് റൂമിൽ 8ആം നമ്പറിന് കീഴിൽ ആർതറിന്റെ ചിത്രം പതിച്ചതാണ് ഇത്തരം ഒരു നിരീക്ഷണത്തിൽ എത്തിച്ചത്. ബ്രസീലിൽ നിന്ന് ബാഴ്സയിൽ എത്തിയ മററ്റൊരു യുവതാരമായ മാൽകോമിന്റെ ജേഴ്സി തീരുമാനമായിട്ടില്ല. ഏഴാം നമ്പർ ജേഴ്സി മാൽകോം അണിഞ്ഞേക്കും എന്നാണ് അഭ്യൂഹങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial