ബാഴ്സലോണ യുവതാരം ഹെക്ടർ ഫോർട്ട് കരാർ പുതുക്കി

Newsroom

എഫ്‌സി ബാഴ്സലോണയുടെ യുവതാരം ഹെക്ടർ ഫോർട്ട് ക്ലബിൽ കരാർ പുതുക്കി. 2026 ജൂൺ 30 വരെ നീണ്ടു നിൽക്കുന്ന കരാർ ആണ് താരം ഒപ്പുവെച്ചത്. 2013-ൽ പിബി അംഗ്വേരയിൽ നിന്ന് ബാഴ്സയിൽ എത്തിയ ഹെക്ടർ ഫോർട്ട് 2023/24 സീസണിൽ, റോയൽ ആൻ്റ്‌വെർപ്പിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആയിരുന്നു ബാഴ്സക്കായി അരങ്ങേറ്റം നടത്തിയത്.

ഹെക്ടർ ഫോർട്ട് 24 05 28 19 45 31 719

റൈറ്റ് ബാക്ക് ആയി അന്ന് ഇറങ്ങിയ ഫോർട്ട് ബാഴ്സലോണക്ക് ആയി അതിനു ശേഷം ഒമ്പത് മത്സരങ്ങൾ കൂടി കളിച്ചു. ഏഴ് എണ്ണം ലീഗിലും, രണ്ട് എണ്ണം കോപ്പ ഡെൽ റേയിലും.  ഈ സീസണിൽ ബാഴ്‌സ അത്‌ലറ്റിക്കിനൊപ്പം 13 മത്സരങ്ങളും ഫോർട്ട് കളിച്ചു, ഒരു തവണ ഗോളും നേടി.