“ബാഴ്സലോണ മധ്യനിരയിൽ എവിടെ കളിക്കാനും തയ്യാർ” – ഡിയോങ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അയാക്സിൽ നിന്ന് ബാഴ്സലോണയിലേക്ക് എത്തുന്ന മധ്യനിര താരം ഡിയോങ് താൻ മധ്യനിരയിൽ ഏതു പൊസിഷനിൽ കളിക്കാനും തയ്യാറാണെന്ന് അറിയിച്ചു. അയാക്സിൽ ഡിയോങ്ങ് കളിക്കുന്ന പൊസിഷനിൽ ഇപ്പോൾ ഇവാൻ റാകിറ്റിച് ആണ് കളിക്കുന്നത്. ആ പൊസിഷൻ ഡിയോങ്ങിന് ലഭിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ബാഴ്സലോണയിൽ ആരുടെയും സ്ഥാനമല്ല ലക്ഷ്യം എന്ന് യുവതാരം പറഞ്ഞു.

മിഡ്ഫീൽഡിലെ മൂന്ന് പൊസിഷനിൽ ഏത് പൊസിഷനിലും കളിക്കാൻ വേണ്ടിയാണ് തന്നെ ബാഴ്സലോണ സൈൻ ചെയ്തത്. അതുകൊണ്ട് തന്നെ തനിക്ക് അവസരം ലഭിക്കും എന്നും അതോർത്ത് ഭയമില്ലെന്നും ഡിയോങ്ങ് പറഞ്ഞു. ബാഴ്സലോണയുടെ ഇപ്പോഴത്തെ പരിശീലകൻ വാല്വെർഡെ നല്ല കോച്ചാണെന്നും അദ്ദേഹത്തെ മാറ്റേണ്ട കാര്യമില്ല എന്നും ഡി യോങ് പറഞ്ഞു‌‌ ഇപ്പോൾ ഡച്ച് ടീം പരിശീലകനായ കോമാൻ ബാഴ്സലോണയുടെ പരിശീലകനാവാൻ യോഗ്യനാണെന്നും ഡിയോങ് അഭിപ്രായപ്പെട്ടു.