അങ്ങനെ ചെറിയ ഒരു ഇടവേളക്ക് ശേഷം ബാഴ്സലോണ വീണ്ടും ലാലിഗ കിരീടത്തിൽ മുത്തമിട്ടു. ഇന്ന് ചിരവൈരികളായ എസ്പാൻയോളിനെ ഡർബിയിൽ തോൽപ്പിച്ച് കൊണ്ടാണ് ബാഴ്സലോണ കിരീടം ഉറപ്പിച്ചത്. ഇന്ന് വിജയിച്ചാൽ ബാഴ്സലോണക്ക് കിരീടം ഉറപ്പായിരുന്നു. ഇന്ന് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സലോണ വിജയിച്ചത്. ലെവൻഡോസ്കി ഇരട്ട ഗോളുകളും ബാൽദെ, കൗണ്ടെ ഒരു ഗോളും ബാഴ്സലോണ വിജയത്തിൽ ഇന്ന് നേടി.
ഈ ജയത്തോടെ ബാഴ്സലോണക്ക് 34 മത്സരങ്ങളിൽ നിന്ന് 85 പോയിന്റിൽ എത്തി. രണ്ടമതുള്ള റയൽ മാഡ്രിഡിന് 34 മത്സരങ്ങളിൽ നിന്ന് 71 പോയിന്റും. റയൽ മാഡ്രിഡ് അവർക്ക് ഈ സീസൺ ലീഗിൽ അവശേഷിക്കുന്ന നാലു മത്സരങ്ങളും ജയിച്ചാൽ 83 പോയിന്റിൽ മാത്രമെ എത്തൂ. അതുകൊണ്ട് തന്നെ ഈ വിജയം ബാഴ്സക്ക് കിരീടം ഉറപ്പിക്കുന്നു.
അവസാനമായി 2018-19 സീസണിലാണ് ബാഴ്സലോണ ലാലിഗ കിരീടം നേടിയത്. ബാഴ്സലോണക്ക് ഇത് 27ആം ലീഗ് കിരീടമാണ്. 35 ലാലിഗ കിരീടങ്ങളുള്ള റയൽ ആണ് കിരീടത്തിന്റെ എണ്ണത്തിൽ മുന്നിൽ.