ബാഴ്സലോണയേക്കാൾ നാലു പോയിന്റ് മുന്നിൽ റയൽ മാഡ്രിഡ്

- Advertisement -

ലാലിഗയിൽ ബാഴ്സലോണയേക്കാൾ ഏറെ മുന്നിൽ എത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌. ഇന്നലെ നടന്ന മത്സരത്തിൽ ഗെറ്റഫെയെ പരാജയപ്പെടുത്തിയതോടെയാണ് ലാലിഗയിൽ റയലിന് വലിയ ലീഡ് ആയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയലിന്റെ വിജയം. ശക്തമായ പോരാട്ടത്തിന് ഒടുവിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു റയൽ വിജയ ഗോൾ കണ്ടെത്തിയത്.

രണ്ടാം പകുതിയിൽ 79ആം മിനുട്ടിൽ ആയിരുന്നു റയലിന് പെനാൾട്ടി ലഭിച്ചത്. ക്യാപ്റ്റൻ റാമോസ് എടുത്ത പെനാൾട്ടി ലക്ഷ്യം തെറ്റാതെ വലയിൽ എത്തി. ഫൗളുകൾ നിറഞ്ഞ മത്സരമായിരുന്നു ഇന്നലെ കണ്ടത് 10 മഞ്ഞക്കാർഡുകൾ ആണ് ഇന്നലെ പിറന്നത്. ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 74 പോയന്റായി. ബാഴ്സലോണക്ക് 70 പോയന്റാണ് ഉള്ളത്. ഇനി ആകെ 5 മത്സരങ്ങൾ മാത്രമെ ലാലിഗയിൽ ശേഷിക്കുന്നുള്ളൂ.

Advertisement