ബാഴ്സലോണ വിട്ട് റാക്കിറ്റിച് പോവുകയാണ് എന്ന് അഭ്യൂഹങ്ങൾ നിറയുമ്പോഴും ബാഴ്സലോണ ക്ലബ് നിശബ്ദത പാലിക്കുകയാണ് എന്ന് റാക്കിറ്റിച്. ക്ലബ് ഇത്തരം വാർത്തകളോട് പ്രതികരിക്കും എന്നും ഈ അഭ്യൂഹങ്ങൾ ഒക്കെ തെറ്റാണ് എന്നും റാക്കിറ്റിച് ഇവിടെ തന്നെ തുടരും എന്ന് ക്ലബിലെ ആരെങ്കിലും പറയുമെന്ന് താൻ ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ അങ്ങനെ ഒന്നും നടന്നില്ല എന്ന് ക്രൊയേഷ്യൻ താരം പറഞ്ഞു.
ക്ലബ് പ്രസിഡന്റ് ബാർതെമെയു പോലും തന്നെ വിളിച്ചില്ല എന്ന് താരം പറഞ്ഞു. താൻ ബാഴ്സലോണയെ കുറിച്ച് തന്നെയാണ് ഇപ്പോൾ ചിന്തിക്കുന്നത്. എന്നാൽ ക്ലബിനു പുറത്തുള്ള അവസരങ്ങളും തേടേണ്ടതുണ്ട് എന്നും റാക്കിറ്റിച് പറഞ്ഞു. സെവിയ്യയിലേക്ക് താൻ കുടുംബവുമായി വീണ്ടും മടങ്ങേണ്ടി വരും എന്നും അദ്ദേഹം സൂചന നൽകി. മുമ്പ് സെവിയ്യയിൽ നിന്നായിരുന്നു റാക്കിറ്റിച് ബാഴ്സലോണയിലേക്ക് എത്തിയത്.
അവസാന ആറു വർഷമായി ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന താരമാണ് റാക്കിറ്റിച്. ഈ സീസൺ അവസാനത്തോടെ താരം എന്തായാലും ബാഴ്സലോണ വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.