ബാഴ്സലോണ തോറ്റു!! റയൽ മാഡ്രിഡ് ലാലിഗ കിരീടം സ്വന്തമാക്കി

Newsroom

Updated on:

Picsart 24 05 04 23 50 35 947
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് ലാലിഗ കിരീടം സ്വന്തമാക്കി. ഇന്ന് ജിറോണക്ക് എതിരായ മത്സരത്തിൽ ബാഴ്സലോണ പരാജയപ്പെട്ടതോടെയാണ് റയൽ മാഡ്രിഡ് ചാമ്പ്യന്മാരായത്. ഇന്ന് ബാഴ്സലോണ തോറ്റതോടെ ഇനി ബാഴ്സലോണക്ക് റയലിനെ മറികടക്കാൻ ആകില്ല എന്ന് ഉറപ്പായി. നാലു മത്സരങ്ങൾ ലീഗിൽ ബാക്കി നിൽക്കെ ആണ് റയൽ മാഡ്രിഡ് കിരീടം ഉറപ്പിച്ചത്.

റയൽ മാഡ്രിഡ് 24 05 04 23 51 47 957

ജിറോണ ഇന്ന് അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ച് 4-2ന്റെ വിജയമാണ് നേടിയത്. ആദ്യ പകുതിൽ 2-1ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ജിറോണ 4-2ന്റെ ജയം നേടിയത്. ഇന്ന് നേരത്തെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കാദിസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

റയൽ മാഡ്രിഡിന് 34 മത്സരങ്ങളിൽ നിന്ന് 87 പോയിന്റാണ് ഉള്ളത്. ബാഴ്സലോണക്ക് 34 മത്സരങ്ങളിൽ നിന്ന് 73 പോയിന്റും ജിറോണക്ക് 74 പോയിന്റും. ജിറോണക്ക് ഇനി പരമാവധി 86 പോയിന്റിലും ബാഴ്സലോണക്ക് പരമാവധി 85 പോയിന്റിലും മാത്രമെ എത്താൻ ആവുകയുള്ളൂ.

റയൽ മാഡ്രിഡിന് ഇത് 36ആം ലാലിഗ കിരീടമാണ്. ഏറ്റവും കൂടുതൽ ലാലിഗ കിരീടം നേടിയ ക്ലബ് റയൽ മാഡ്രിഡ് ആണ്.