ബാഴ്സലോണയുടെ അക്കാദമിയായ ലാ മസിയയുടെ തലപ്പത്തേക്ക് ഉള്ള ബാഴ്സലോണയുടെ ഇതിഹാസ താരം പാട്രിക്ക് ക്ലുയിവേർടിന്റെ വരവ് ഔദ്യോഗികമായി. ലാ മസിയയുടെ ഡയറക്ടർ റോളിലേക്കാണ് ക്ലുയിവേർട്ടിനെ നിയമിച്ചിരിക്കുന്നത്. കാമറൂൺ ദേശീയ ടീമിനൊപ്പം ആയിരുന്ന ക്ലുയിവേർട്ട് കഴിഞ്ഞ ആഴ്ച ആ സ്ഥാനത്ത് നിന്ന് പുറത്തായിരുന്നു.
ഡയറക്ടർ ആയി ക്ലുയിവേർട്ട് എത്തുന്നതിനൊപ്പം മുൻ ബാഴ്സലോണ താരമായ സാവി റോക, അലക്സ് ഗാർസിയ എന്നിവരും ലാ മസിയയിൽ എത്തും. കഴിഞ്ഞ ആഴ്ച ബാഴ്സയ് അക്കാദമി ടീമുകളിലൊന്നായ ജുവനീൽ 1ന്റെ പരിശീലകനായി വിക്ടർ വാൽഡേസും എത്തിയിരുന്നു. ബാഴ്സലോണ ഫുട്ബോൾ അക്കാദമിയിൽ വൻ മാറ്റങ്ങൾ നടക്കുന്നതിന്റെ ഭാഗമാണിത്.
ബാഴ്സലോണക്കായി 180ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ക്ലുയുവേർട്ട് 90 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് ക്ലുയിവേർട്ട് ബാഴ്സലോണയുമായി കരാർ ഒപ്പുവെച്ചത്.