“പരിശീലകരെ സദാസമയവും ക്യാമറ പിന്തുടരുന്നത് നിർത്തണം” – സെറ്റിയൻ

പരിശീലകരുടെ ഒരോ ഭാവങ്ങളും ഒപ്പിയെടുക്കുന്ന പരുപാടി മത്സരങ്ങൾ ചിത്രീകരിക്കുന്നവർ നിർത്തണം എന്ന് ബാഴ്സലോണ പരിശീലകൻ സെറ്റിയൻ. സെറ്റിയന്റെ സഹ പരിശീലകൻ എദെറിന്റെ ബെഞ്ചിൽ ഇരുന്നുള്ള രോഷ പ്രകടങ്ങൾ വിവാദമായതോടെയാണ് സെറ്റിയൻ ഈ വാദം ഉന്നയിച്ചത്. മത്സരം തുടങ്ങി അവസാനം വരെ പരിശീലകരുടെ ഒരോ വികാരവും ചിത്രീകരിക്കാൻ വേണ്ടി മാത്രം ക്യാമറകളുണ്ട്. ഇത് ശരിയായ കാര്യമല്ല എന്ന് സെറ്റിയെൻ പറഞ്ഞു.

ഇത് നാണംകെട്ട പരുപാടിയാണ് എന്നും എത്രയും പെട്ടെന്ന് ഈ ക്രൂരത മാധ്യമങ്ങൾ അവസാനിപ്പിക്കണം എന്നും ബാഴ്സലോണ പരിശീലകൻ പറഞ്ഞു. എൽ ക്ലാസികോ ഉൾപ്പെടെയുള്ള മത്സരങ്ങൾക്ക് ഇടയിൽ സെറ്റിയന്റെ സഹ പരിശീലകനായ എദെർ ബാഴ്സലോണ താരങ്ങൾക്ക് എതിരെ ആക്രോഷിക്കുന്നതും അവരെ അസഭ്യം പറയുന്നതും ഒക്കെ മാധ്യമങ്ങൾ ഒപ്പിയെടുത്ത് ടെലിക്കാസ്റ്റ് ചെയ്തിരുന്നു.