ബാഴ്സലോണയിൽ വർഷങ്ങളോളം നിൽക്കണം എന്ന് ബ്രെത് വൈറ്റ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ പുതിയ സൈനിംഗ് ആയ ബ്രെത് വൈറ്റ് തനിക്ക് ബാഴ്സലോണയിൽ വർഷങ്ങളോളം കളിക്കണം എന്നാണ് ആഗ്രഹം എന്ന് പറഞ്ഞു. ചുരുങ്ങിയത് നാലോ അഞ്ചോ കൊല്ലം ബാഴ്സലോണയിൽ തനിക്ക് കളിക്കാൻ ആകുമെന്നും ബ്രെത് വൈറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രത്യേക അനുമതി വാങ്ങി എമർജെൻസി സൈനിംഗ് ആയാണ് രണ്ട് മാസം മുമ്പ് ബ്രെത് വൈറ്റ് ബാഴ്സയിൽ എത്തിയത്.

സുവാരസിന്റെ പരിക്ക് ഭേദമായി എത്തിയാൽ ബ്രെത് വൈറ്റിന് ക്ലബിൽ അധികം അവസരം കിട്ടാൻ സാധ്യത ഇല്ല. എന്നാലും ബ്രെത് വൈറ്റിന് സ്വന്തം ടാലന്റിൽ വലിയ ആത്മവിശ്വാസം ഉണ്ട്. ലെഗനെസ് സ്ട്രൈക്കർ ആയ ബ്രെത് വൈറ്റ് ക്ലബുമായി നാലു വർഷത്തെ കരാർ ഒപ്പുവെച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു.

28കാരനായ താരത്തെ ബാഴ്സലോണ സമീപ ഭാവിയിൽ തന്നെ വിൽക്കാനാണ് സാധ്യത.