ബാഴ്സലോണ ക്ലബിന്റെ ബോർഡിൽ നിന്ന് ആറു ഡയറക്ടർമാർ രാജിവെച്ചതോടെ ക്ലബിൽ നിയമപ്രകാരം വേണ്ട 14 ഡയറക്ടർമാർ ഉണ്ടായിരുന്നില്ല. 13 ഡയറക്ടർമാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ആ പ്രശ്നത്തിന് ഇപ്പോൾ പരിഹാരമായി. പുതിതായി ഒരു ഡയറക്ടറെ നിയമിച്ചും ജൗമി കരറ്റർ ആണ് ബോർഡിൽ ഡയറക്ടർ ആയി ഇപ്പോൾ എത്തിയിരിക്കുന്നത്. പ്രസിഡൻറ് ബാർതമെയുവിനെ പിന്തുണയ്ക്കുന്ന ആളാണ് ജൗമി.
നേരത്തെ എമിലി റൗസദ്, എൻറിക് ടൊമ്പാസ്, സില്വൊ ഏലിയസ്, ജോസഫ് പോണ്ട്, മരിയ ടെക്സിഡോഫ്,ജോർദി കാൽസമിഗ്ലിയ എന്നിവരായിരുന്നു ബോർഡിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച് രാജിവെച്ചത്. ഇവരെല്ലാം ബർതൊമെയുവിന്റെ ബോർഡിലെ എതിരാളികൾ ആയിരുന്നു. ആരോപണം ഉന്നയിച്ചവർക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബാഴ്സലോണ.