ബെയ്ലിനും മോഡ്രിചിനും പരിക്ക്, റയലിന് ആശങ്ക

ഈ സീസൺ തുടക്കം മുതൽ പരിക്ക് കാരണം ബുദ്ധിമുട്ടുന്ന റയൽ മാഡ്രിഡിന് പുതിയ പ്രശ്നം ലഭിച്ചിരിക്കുകയാണ്. ഇന്നലെ നടബ്ബ രാജ്യാന്തര മത്സരത്തിനിടെ റയൽ മാഡ്രിഡ് താരാങ്ങളായ ഗരെത് ബെയ്ലിനും ലുക മോഡ്രിചിനുമാണ് പരിക്കേറ്റത്. ക്രൊയേഷ്യയും വെയിൽസും തമ്മിലുള്ള മത്സരത്തിനിടെയാണ് രണ്ട് പേർക്കും പരിക്കേറ്റത്.

ഇരുതാരങ്ങളും മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ഇന്നലെ കളിച്ചിരുന്നു. കളിയുടെ 90ആം മിനുട്ടിലാണ് മോഡ്രിചിന് പരിക്കേറ്റത്. മത്സരത്തിൽ ഏറ്റ ചെറിയ പരിക്കാണ് ബെയ്ലിനെ അലട്ടുന്നത്. ഇരുവരുടെയും പരിക്ക് സാരമുള്ളതാകില്ല എന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ്. രണ്ട് ആഴ്ചക്കകം എൽ ക്ലാസികോ വരാനിരിക്കുന്നതിനാൽ ഇനിയും പരിക്ക് താങ്ങാൻ റയലിനാകില്ല.