ബെയ്‌ൽ ഇപ്പോഴും റയലിന്റെ പ്രധാന കളിക്കാരൻ തന്നെ- സൊളാരി

വെയിൽസ് താരം ഗരേത് ബെയ്‌ൽ തന്റെ ടീമിന്റെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നാണെന്ന് റയൽ പരിശീലകൻ. താരത്തിന്റെ മത്സര സമയത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിന് ഇടയിലാണ് നയം വ്യക്തമാക്കി റയൽ പരിശീലകൻ രംഗത്ത് വന്നത്. 2019 ൽ കേവലം 2 ല ലീഗ മത്സരങ്ങളിൽ മാത്രമാണ് താരം ആദ്യ ഇലവനിൽ ഇടം നേടിയത്. 2 ദിവസങ്ങൾക്ക് നടന്ന ക്ലാസിക്കോ മത്സരത്തിലും താരം രണ്ടാം പകുതിയിൽ പകരകാരനായാണ് ഇടങ്ങിയത്.

ബെയിൽ തന്റെ തന്ത്രങ്ങളിൽ ഉൾപ്പെടുന്ന താരമാണ്‌. ഇതേ പോലെ തന്നെയാണ് മാർസെലോയും അസെൻസിയോയും. സൊളാരി തന്നെയാണ് അടുത്ത സീസണിലും പരിശീലകൻ എങ്കിൽ മൂന്ന് പേരും സാന്റിയാഗോ ബെർണാബു വിടാനുള്ള സാധ്യത കൂടുതലാണ്. യുവ താരം വിനിഷ്യസ് ജൂനിയറിൽ പരിശീലകൻ അർപ്പിക്കുന്ന വിശ്വാസവും ആദ്യ ഇലവനിൽ ഇടം നേടുന്നതിന് ബെയ്‌ൽ നടത്തുന്ന ശ്രമങ്ങൾക്ക് തടസ്സമാണ്.