റയൽ മാഡ്രിഡ് സൂപ്പർ താരം ഗാരെത് ബെയ്ലിന് കഠിനമായ വിലക്കിന് സാധ്യത. അത്ലറ്റികോ മാഡ്രിഡിനെതിരെ ഗോളടിച്ചപ്പോൾ നടത്തിയ ആഘോഷമാണ് ബെയ്ലിന് കുരുക്കാവുന്നത്. അത്ലറ്റികോ മാഡ്രിഡ് ആരാധകരെ പ്രകോപിപ്പിക്കുന്ന താരത്തിൽ ആഹ്ലാദ പ്രകടനം നടത്തിയതിനാണ് താരത്തിന് വിലക്ക് വരുക. 12 മത്സരത്തോളം താരത്തിന് വിലക്ക് വരാൻ സാധ്യതയുള്ള കുറ്റമാണ് ബെയ്‌ലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.
മത്സരത്തിൽ റയൽ മാഡ്രിഡിന്റെ മൂന്നാമത്തെ ഗോൾ നേടിയതിന് ശേഷമാണു ബെയ്ൽ അത്ലറ്റികോ ആരാധകരെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആഹ്ലാദ പ്രകടനം നടത്തിയത്. താരത്തിന്റെ റയൽ മാഡ്രിഡിന് വേണ്ടിയുള്ള നൂറാം ഗോൾ കൂടിയായിരുന്നു അത്. മത്സരത്തിൽ 3-1ന് റയൽ മാഡ്രിഡ് അയൽക്കാരായ അത്ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ചിരുന്നു. സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ കോമ്പറ്റിഷൻ കമ്മിറ്റി ഇതിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റം തെളിയുകയാണെങ്കിൽ 4 മുതൽ 12 മത്സരങ്ങളിൽ നിന്ന് വരെ താരത്തിന് വിളക് ലഭിക്കും.