“ഒബാമയെങ്ങിനേക്കാളും മാനെയെക്കാളും മുന്നെ നെയ്മറിനെയാണ് ബാഴ്സ സൈൻ ചെയ്യേണ്ടത്”

Newsroom

ബാഴ്സലോണക്ക് ഇപ്പോൾ ഏറ്റവും ആവശ്യം നെയ്മറിനെ പോലെയിരു താരമാണ് എന്ന് ബാഴ്സലോണ ഇതിഹാസം സാവി. ഒബാമയങ്ങും മാനെയും ഇക്കെ ബാഴ്സലോണയിൽ എത്തും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ അവരെ ഒക്കെ സൈൻ ചെയ്യുന്നതിന് മുമ്പ് ബാഴ്സലോണക്ക് ആവശ്യം നെയ്മറിനെ ആണെന്ന് സാവി പറഞ്ഞു.

മാനെയും ഒബാമയ്ങ്ങും ഒക്കെ സ്പെയ്സ് കിട്ടിയാൽ എതിരാളികളെ തകർത്തു കളയും. എന്നാൽ ബാഴ്സലോണക്ക് ആവശ്യം സ്പെയിസ് കിട്ടിയില്ല എങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന താരങ്ങളാണ്. അത്തരത്തിൽ ഒരു താരമാണ് നെയ്മർ‌. സാവി പറയുന്നു. ഉടൻ നെയ്മർ ബാഴ്സലോണയിലേക്ക് തിരികെ വരണം എന്നാണ് തന്റെ ആഗ്രഹം. നെയ്മർ ബാഴ്സലോണയുമായി ഇണങ്ങിയതു പോലെ അധികം താരങ്ങൾക്ക് പെട്ടെന്ന് ക്ലബിന്റെ ശൈലിയുമായി ഇണങ്ങാൻ ആയിട്ടില്ല എന്നും സാവി പറഞ്ഞു.