അത്ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരത്തിൽ കൗട്ടീനോ ഇല്ല

- Advertisement -

ഇന്ന് ലാലിഗയിൽ നടക്കുന്ന നിർണായക പോരാട്ടത്തിൽ ബ്രസീലിയൻ സൂപ്പർ താരം കൗട്ടീനോ ബാഴ്സലോണ നിരയിൽ ഉണ്ടാവില്ല. ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടുന്ന ബാഴ്സലോണ സ്ക്വാശ് പുറത്ത് വന്നപ്പോഴാണ് കൗട്ടീനോ കളിക്കില്ല എന്ന് ഉറപ്പായത്. കൗട്ടീനോ ഇന്ന് കളിക്കാൻ സാധ്യതയുണ്ട് എന്ന് നേരത്തെ ബാഴ്സലോണ പരിശീലകൻ വാല്വെർഡെ പറഞ്ഞിരുന്നു.

കാലിന് പരിക്കേറ്റ കൗട്ടീനോ മൂന്നാഴ്ച ആയി പുറത്തിരിക്കുന്നു. ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനെതിരെ 90 മിനിട്ടും കളിച്ചതിന് ശേഷം കൗട്ടീനോ കളത്തിൽ ഇറങ്ങിയിട്ടില്ല. ബ്രസീലിന്റെ രാജ്യാന്തര മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. ഇന്ന് നടക്കുന്ന മത്സരം പരാജയപ്പെട്ടാൽ ബാഴ്സലോണയുടെ ലീഗിലെ ഒന്നാം സ്ഥാനം അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കും.

Advertisement