വീണ്ടും ഒരു 1-0 ജയവുമായി അത്ലറ്റിക്കോ മാഡ്രിഡ്!!

- Advertisement -

ലാലിഗയിൽ രണ്ടാം വിജയം സ്വന്തമാക്കി അത്ലറ്റിക്കോ മാഡ്രിഡ്. ഇന്ന് നടന്ന ലീഗിലെ രണ്ടാം മത്സരത്തിൽ ലെഗനെസിനെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. പരിശീലകൻ സിമിയോണിയുടെ ഇഷ്ട സ്കോറായ 1-0ന് ആയിരുന്നു ഇന്നും അത്ലറ്റിക്കോയുടെ വിജയം. കഴിഞ്ഞ മത്സരവും 1-0നായിരുന്നു വിജയം. പുതിയ സൈനിങ് ആയ ജാവോ ഫെലിക്സിന്റെ അസിസ്റ്റാണ് ഇന്ന് വിജയ ഗോൾ നൽകിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയായിരുന്നു വിജയ ഗോൾ പിറന്നത്. കളിയുടെ 71ആം മിനുട്ടിൽ ഫെലിക്സിന്റെ പാസിൽ നിന്ന് വിറ്റോളൊ ആൺ അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോൾ നേടിയത്. രണ്ടിൽ രണ്ട് വിജയം നേടിയ അത്ലറ്റിക്കോ ലീഗിൽ രണ്ടാമത് ആണ് നിൽക്കുന്നത്. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ലെഗനെസ് ലീഗിൽ അവസാന സ്ഥാനത്തുമാണ്.

Advertisement