റയൽ മാഡ്രിഡ് നോട്ടമിട്ട അത്‌ലറ്റിക്ക് ബിൽബാവോയുടെ യുവ ഗോൾ കീപ്പർ കേപ്പ അരിസബലാഗ അത്ലെറ്റിക്ക് ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചു. ലീഗ് ചാമ്പ്യന്മാരായ റയലിലേക്ക് യുവതാരം പോകുമെന്ന് ഒട്ടേറെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തന്റെ കുട്ടിക്കാലം മുതൽക്കുള്ള ക്ലബ്ബിൽ തുടരാനാണ് കേപ്പ തീരുമാനിച്ചത്. 2025 വരെയാണ് കേപ്പയുടെ കരാർ പുതുക്കിയിട്ടുള്ളത്. 80 മില്യൺ യൂറോയാണ് കേപ്പയുടെ ബൈ ഔട്ട് ക്ലോസായി അത്ലെറ്റിക്ക് ക്ലബ്ബ് തീരുമാനിച്ചിട്ടുള്ളത്.
El Athletic Club y el jugador @kepa_46 han suscrito el acuerdo de renovación por el que el jugador permanecerá en la disciplina rojiblanca hasta el 30 de junio de 2025. La cláusula de rescisión será de 80 millones de euros. #athletic pic.twitter.com/KMzTbMoqz4
— Athletic Club (@AthleticClub) January 22, 2018
അത്ലെറ്റിക്ക് ക്ലബ്ബിന്റെ അക്കാദമിയുടെ വളർന്നു വന്ന താരം സ്പാനിഷ് ദേശീയ ടീമിന്റെയും യൂത്ത് സ്ക്വാഡുകളിൽ അംഗമായിരുന്നു. കഴിഞ്ഞ വര്ഷം സ്പാനിഷ് ദേശീയ ടീമിൽ കളിക്കാനുള്ള അവസരം കേപ്പ അരിസബലാഗക്ക് ലഭിച്ചിരുന്നു. ലാ ലീഗ ചാമ്പ്യന്മാരിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നെന്ന് തുറന്നു സമ്മതിച്ച കേപ്പ ബിൽബാവോയിൽ തുടരുവാൻ സന്തോഷമുണ്ടെന്നും പ്രതികരിച്ചു . കൈലാർ നവാസിന് പകരക്കാരനായാണ് റയൽ കേപ്പയെ പരിഗണിച്ചിരുന്നത്. കേപ്പയ്ക്കായി റയൽ വീണ്ടും ശ്രമിക്കുമോ അതോ യൂറോപ്പിലെ മറ്റു ലീഗുകളിലേക്ക് അവർ ശ്രദ്ധതിരിക്കുമോ എന്നകാര്യം കാത്തിരുന്നറിയാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial