വീണ്ടും ഗോളടിച്ച് അസൻസിയോ, റയൽ മാഡ്രിഡിന് വിജയം

Newsroom

ലാലിഗയിൽ ഇന്ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കാദിസിനെ പരാജയപ്പെടുത്തി. ഇന്ന് എവേ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് റയൽ മാഡ്രിഡ് വിജയിച്ചത്. ഡിഫ‌ൻഡർ നാചോ, അറ്റാക്കിംഗ് താരം അസൻസിയോ എന്നിവർ ആണ് റയലിന്റെ ഗോളു നേടിയത്. ഇന്ന് ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരത്തിൽ രണ്ടു തവണ ബെൻസീമയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.

റയൽ മാഡ്രിഡ് 23 04 16 02 16 22 883

കളിയിൽ 72ആം മിനുട്ടിൽ ആയിരുന്നു നാചോയുടെ ഗോൾ. ഈ ഗോൾ പിറന്ന് രണ്ടു മിനുട്ടുകൾക്ക് അകം അസൻസിയോയും റയലിനായി ഗോൾ നേടിയതോടെ അവർ വിജയം പൂർത്തിയാക്കി. അസൻസിയോയുടെ സീസണിലെ 10ആം ഗോളാണിത്.

ഈ വിജയത്തോടെ റയൽ മാഡ്രിഡ് 62 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്. കാദിസ് 31 പോയിന്റുമായി ലീഗിൽ 15ആം സ്ഥാനത്ത് നിൽക്കുകയാണ്.