അസെൻസിയോയുടെ പരിക്ക് ഗുരുതരം, ഈ സീസണിൽ ഇനി കളിക്കാനാവില്ല

na

Download the Fanport app now!
Appstore Badge
Google Play Badge 1

നിർണായകമായ സീസൺ തുടങ്ങും മുൻപ് റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. പരിക്കേറ്റ അസെൻസിയോയുടെ ഇടത് കാലിൽ എ സി എൽ ഇഞ്ചുറി പറ്റിയതായും താരത്തിന് വരും ദിവസങ്ങളിൽ ശസ്ത്രക്രിയ നടത്തുമെന്നും റയൽ ഔദ്യോഗികമായി അറിയിച്ചു. ആഴ്സണലിന് എതിരായ സൗഹൃദ മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്ക് പറ്റിയത്.

പുത്തൻ സൈനിങ്ങുകൾ നടത്തി സീസണിനായി തയ്യാറെടുക്കുന്ന സിദാന്റെ ടീമിന് കനത്ത തിരിച്ചടിയാണ് യുവാബ്തരത്തിന്റെ പരിക്ക്. ശസ്ത്രക്രിയ കഴിഞ്ഞാലും താരം ഇനി ഈ സീസണിൽ കളിക്കാനുള്ള സാധ്യത വളരെ വിരളമാണ്. താരത്തിന് പരിക്ക് പറ്റിയതോടെ ബെയ്‌ൽ, ഹാമേസ് റോഡ്രിഗസ്, സെബലോസ് എന്നിവരെ ടീമിന് പുറത്തേക്ക് അയക്കാനുള്ള തീരുമാനത്തിൽ റയലിന് പുന പരിശോധന നടത്തേണ്ടി വരും.