റയൽ മാഡ്രിഡിന് സീസൺ ആരംഭിക്കും മുമ്പ് തന്നെ വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ്. അറ്റാക്കിംഗ് മിഡ്ഫീൽഡറായ അസൻസിയോയ്ക്ക് പരിക്കേറ്റതാണ് സിദാന്റെ ടീമിന് പ്രശ്നമായിരിക്കുന്നത്. ഇന്ന് പുലർച്ചെ നടന്ന ആഴ്സണലുമായുള്ള മത്സരത്തിനിടെ ആണ് അസൻസിയീയുടെ മുട്ടിന് പരിക്കേറ്റത്. പ്രാഥമിക സ്കാനുകൾ പ്രകാരം എ സി എൽ ഇഞ്ച്വറി എന്നാണ് വിവരം ലഭിക്കുന്നത്.
എ സി എൽ ഇഞ്ച്വറി ആണെങ്കിൽ മാസങ്ങളോളം താരം പുറത്തിരിക്കേണ്ടി വരും. 8 മാസം മുതൽ ഒരു വർഷം വരെ ഒക്കെ എ സി എൽ ഇഞ്ച്വറി കാരണം നഷ്ടപ്പെട്ടേക്കാം. ഇന്ന് ആഴ്സണലിനെതിരെ ഒരു സുന്ദര ഗോൾ അടിച്ചതിനു ശേഷമായിരുന്നു താരത്തിന് പറ്റിക്കേറ്റത്. സിദാന്റെ ഇഷ്ടം താരമായ അസൻസിയോക്ക് പറ്റിക്കേറ്റതോടെ റയലിന് അറ്റാക്കിംഗ് താരങ്ങളിൽ കുറവുമുണ്ടാകും. ബെയ്ലിനെയോ സെബയോസിനിയോ ക്ലബ് വിടാൻ അനുവദിക്കാതെ ക്ലബിൽ നിലനിർത്താൻ ഇതോടെ സാധ്യത ഉണ്ട്.